പാകിസ്ഥാനിൽ തന്നെ വധശിക്ഷയ്‌ക്ക് വിധിയ്‌ക്കുന്ന സാഹചര്യമുണ്ടായെന്ന് സക്കർബർഗ്

photo credit: facebook
ന്യൂയോർക്ക്: ദൈവനിന്ദയുടെ പേരിൽ പാകിസ്ഥാനിൽ തന്നെ വധശിക്ഷയ്‌ക്ക് വിധിയ്‌ക്കുന്ന സാഹചര്യമുണ്ടായിരുന്നതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. ജോ റോഗന്റെ ഷോയിലായിരുന്നു വെളിപ്പെടുത്തൽ. ദൈവനിന്ദയ്‌ക്കെതിരായ പാകിസ്ഥാന്റെ ശക്തമായ നിയമങ്ങൾ തെറ്റിച്ച് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റുകൾ പങ്കുവയ്‌ക്കപ്പെടുന്നെന്ന ആരോപണമാണ് നിയമപോരാട്ടങ്ങൾക്ക് പിന്നിലെന്നും സക്കർബർഗ് പറഞ്ഞു.
‘പ്രാദേശിക ചട്ടങ്ങളും സാംസ്‌കാരിക മൂല്യങ്ങളും അംഗീകരിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കുന്നതിന് മെറ്റ പ്രതിജ്ഞാബദ്ധമാണ്. ഓരോ രാജ്യത്തെയും നിയമങ്ങളുമായി മെറ്റയുടെ ആശയങ്ങൾ ചേർന്നുപോകണമെന്നില്ല. ഫെയ്‌സ്‌ബുക്കിൽ പങ്കുവയ്‌ക്കപ്പെട്ട പ്രവാചകന്റെ ചിത്രത്തിന്റെ പേരിൽ പാകിസ്ഥാനിൽ എന്നെ വധശിക്ഷയ്‌ക്ക് വിധേയനാക്കാൻ വരെ ശ്രമമുണ്ടായി. കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് അറിയില്ല. പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതിയില്ലാത്തതിനാൽ ആശങ്കയില്ല’–- സക്കർബർഗ് പറഞ്ഞു.
0 comments