മറഡോണയുടെ മരണം; ഡോക്ടര്‍മാരെ വിചാരണ ചെയ്യും

ബ്യൂണസ് ഐറിസ് : ഫുട്‌ബോൾ ഇതിഹാസം മറഡോണയുടെ മരണം ചികിത്സയിലെ അനാസ്ഥയാണെന്ന കേസിൽ അദ്ദേഹത്തെ ചികിത്സിച്ച ഏഴംഗ വൈദ്യസംഘത്തെ വിചാരണ ചെയ്യും. മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ചതിനുള്ള ശസ്ത്രക്രിയക്ക് ശേഷം ബ്യൂണസ് ഐറിസിലെ വീട്ടിൽ വിശ്രമിക്കവെ 2020 നവംബറിൽ ഹൃദയാഘാതത്തെ തുടർന്നാണ് മറഡോണ വിടവാങ്ങിയത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിരുന്നു. കുറ്റകരമായ നരഹത്യയ്ക്കാണ് ഡോക്ടര്‍മാരെ വിചാരണ ചെയ്യുന്നത്. എട്ടുമുതൽ 25 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികൾ കുറ്റം നിഷേധിച്ചു.









0 comments