Deshabhimani

അമേരിക്ക മെക്സിക്കാന എന്ന് മാറ്റാം; ട്രംപിനെ കളിയാക്കി ക്ലൗഡിയ ഷെയ്ൻബോം

Claudia Sheinbaum

Claudia Sheinbaum

വെബ് ഡെസ്ക്

Published on Jan 10, 2025, 08:55 AM | 1 min read

മെക്സികോ > ‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കണമെന്ന് ആഹ്വാനം ചെയ്ത ട്രംപിന് മറുപടിയുമായി മെക്സികോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം.


നോർത്ത് അമേരിക്കയെ അമേരിക്ക മെക്സിക്കാനയെന്നോ മെക്സിക്കൻ അമേരിക്ക എന്നോ മാറ്റുകയാണ് വേണ്ടതെന്നും 1814 ൽ മെക്സിക്കോ നിലവിൽ വരുമ്പോഴുള്ള രേഖകളിൽ അങ്ങനെയായിരുന്നുവെന്നും വാർത്താ സമ്മേളനത്തിൽ ക്ലൗഡിയ ഷെയ്ൻബോം പറഞ്ഞു. ലോക ഭൂപടത്തിന് മുന്നിൽ നിന്നാണ് മെക്സികൻ പ്രസിഡന്റ് ട്രംപിന് മറുപടി നൽകിയത്.





deshabhimani section

Related News

0 comments
Sort by

Home