ഇറാനിലെ കണ്ടെയ്‌നർ സ്‌ഫോടനം: നാനൂറിലധികം പേർക്ക് പരിക്ക്

photo credit: X
ദുബായ്: ഇറാനിലെ കണ്ടെയ്‌നർ സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ എണ്ണം 400 കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്‌ച തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിലെ ഷാഹിദ് രജായി തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് പ്രദേശത്ത് വൻ തീപിടുത്തത്തിന് കാരണമായി.
ഇറാൻ ഒമാനിൽ അമേരിക്കയുമായി മൂന്നാം ഘട്ട ആണവ ചർച്ചകൾ തുടരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കൽ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്തു. പ്രാഥമിക കണക്കുകൾ പ്രകാരം 400 പേർക്ക് പരിക്കേറ്റതായും തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. 2020-ൽ ഇതേ തുറമുഖത്തെ കമ്പ്യൂട്ടറുകൾക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 1000 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ഷാഹിദ് രജായി ഇറാനിലെ ഏറ്റവും വികസിത കണ്ടെയ്‌നർ തുറമുഖമാണ്. ലോകത്തിലെ എണ്ണ ഉൽപാദനത്തിന്റെ അഞ്ചിലൊന്നും ഇവിടെയാണ്.









0 comments