ന്യൂയോർക്കിൽ നൈറ്റ് ക്ലബ്ബിൽ വെടിവയ്പ്; 11 പേർക്ക് പരിക്ക്

us firing today
വെബ് ഡെസ്ക്

Published on Jan 02, 2025, 01:17 PM | 1 min read

ന്യൂയോർക്ക് > ന്യൂയോർക്കിൽ പുതുവത്സരാഘോഷത്തിനിടെ നൈറ്റ് ക്ലബ്ബിൽ വെടിവയ്പ്. 11 പേർക്ക് പരിക്കേറ്റു. ന്യൂയോർക്കിലെ ക്വീൻസിലെ അമാസുര നൈറ്റ് ക്ലബ്ബിനു മുന്നിൽ രാത്രി 11.20ഓടെയാണ് വെടിവയ്പുണ്ടായത്.


നൈറ്റ് ക്ലബിനുള്ളിൽ കയറാൻ കാത്തുനിന്ന ആളുകൾക്കിടയിലേക്ക് തോക്കുമായെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ആരുടെയും നില ​ഗുരുതരമല്ല. കഴിഞ്ഞ ദിവസം ന്യൂ ഓർലിയൻസിൽ പുതുവർഷം ആഘോഷിക്കാനെത്തിയ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചു കയറി 10 പേർ കൊല്ലപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home