അബദ്ധം പറ്റിയതെന്ന് ഇസ്രയേൽ
ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണം: മാർപാപ്പ

ഗാസ സിറ്റി
ഗാസ മുനമ്പിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളിഫാമിലി പള്ളി ഇസ്രയേൽ ആക്രമിച്ചതിന് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും വെടിനിർത്തൽ ചർച്ച ഊർജിതമാക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. നിരായുധരായ മനുഷ്യർക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണത്തെ മാർപാപ്പ അപലപിച്ചു. സംഭവത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
അബദ്ധം പറ്റിയതെന്ന് ഇസ്രയേൽ
ഗാസയിലെ കത്തോലിക്ക ദേവാലയം ആക്രമിക്കപ്പെട്ടതിൽ ഖേദമുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അബദ്ധം സംഭവിച്ചതാണെന്നാണ് ഇസ്രയേൽ വിശദീകരണം. മുമ്പും ഹോളി ഫാമിലി പള്ളിക്കുനേരെ ആക്രമണം നടന്നിരുന്നു.








0 comments