ബ്രസീലിന്റെ പരമാധികാരം ചർച്ചക്കുവയ്ക്കില്ല: ലുല

ബ്രസീലിയ: അന്പതു ശതമാനം അധികചുങ്കം ചുമത്തിയ അമേരിക്കൻ നടപടി രാഷ്ട്രീയപ്രേരിതവും യുക്തിരഹിതവുമാണെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. പരസ്പര നേട്ടമുണ്ടാക്കുന്ന എന്തും ചർച്ചചെയ്യാൻ തയ്യാറാണ്. എന്നാൽ ബ്രസീലിന്റെ ജനാധിപത്യവും പരമാധികാരവും ചർച്ചക്കുവയ്‌ക്കാനാവില്ലെന്നും "ന്യൂയോർക്ക് ടൈംസി’ൽ എഴുതിയ ലേഖനത്തിൽ ലുല പറഞ്ഞു.
നിയമവിരുദ്ധമായി അധികാരത്തിൽ തുടരാൻ ശ്രമിച്ച മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരായ നിയമനടപടിയുടെ പേരിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രസീലിന് തീരുവ പ്രഖ്യാപിച്ചത്. 2022ലെ തെരഞ്ഞെടുപ്പിൽ ലുലയോട് പരാജയപ്പെട്ടശേഷം ബോൾസോനാരോ അട്ടിമറിക്ക് ശ്രമിച്ചുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി തടവുശിക്ഷ വിധിച്ചു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ബോൾസനാരോയെ വെറുതേവിടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.









0 comments