തത്സമയ സംപ്രേഷണത്തിനിടെ വെള്ളപ്പൊക്കത്തിൽപ്പെട്ട് മാധ്യമപ്രവർത്തകനെ കാണാതായി

pakisthan journalist.
വെബ് ഡെസ്ക്

Published on Jul 19, 2025, 06:28 PM | 1 min read

ഇസ്ലാമബാദ്: റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേഷണം ചെയ്യുന്നതിനിടെ വെള്ളപ്പൊക്കത്തിൽപ്പെട്ട് മാധ്യമപ്രവർത്തകനെ കാണാതായതായി റിപ്പോർട്ട്. അലി മൂസ റാസ എന്ന മാധ്യമ പ്രവർത്തകനെയാണ് കാണാതായത്


ഒരു തരത്തിലുമുള്ള സുരക്ഷയുമില്ലാതെയാണ് റാസ വെള്ളത്തലിറങ്ങി നിന്ന് റിപ്പോർട്ട് ചെയ്തത്. മാധ്യമപ്രവർത്തകൻ കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൈക്കും അലിയുടെ തലയും മാത്രമാണ് വെള്ളത്തിന് മുകളിലുണ്ടായിരുന്നത്. ഇതിനിടെ വെള്ളത്തിന്‍റെ ശക്തി കൂടുകയും അലി മൂസ നിയന്ത്രണം തെറ്റി ഒഴുക്കില്‍പ്പെടുകയുമായിരുന്നു.


അതേസമയം, രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും തടസപ്പെട്ടു. പാകിസ്താനിൽ കനത്ത മഴ തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Home