ലബനനിൽ തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചു

ബെയ്‌റൂട്ട്: ഇസ്രയേൽ ആക്രമണങ്ങളിൽ കനത്ത നാശനഷ്‌ടങ്ങളുണ്ടായ ലബനനിൽ തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഹിസ്‌ബുള്ള ശക്തി കേന്ദ്രമായ മൗണ്ട് ലബനൻ ജില്ലയിലാണ് ഞായറാഴ്‌ച വോട്ടെടുപ്പ് ആരംഭിച്ചത്. 1,179 സ്ത്രീകൾ ഉൾപ്പെടെ 9,321 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ആറുവർഷം കൂടുമ്പോൾ നടക്കേണ്ട തദ്ദേശതെരഞ്ഞെടുപ്പ് സാമ്പത്തിക പ്രതിസന്ധി മൂലം അവസാനം നടന്നത് 2016 ലാണ്. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ആക്രമണങ്ങൾ തുടരുന്ന ലബനലിൽ ഭരണ അടിയന്തരാവസ്ഥ മറികടക്കാനാണ് തെരഞ്ഞെടുപ്പ്. വടക്കൻ ലബനനിൽ മെയ് 11 ന് വോട്ടെടുപ്പ് നടക്കും. ബെയ്റൂട്ടും രാജ്യത്തിന്റെ കിഴക്കൻ ബെക്ക വാലി മേഖലയിലും 18 ന് ആയിരിക്കും വോട്ടെടുപ്പ്. തെക്കൻ മേഖലകളിൽ ജനങ്ങൾ 24 ന് പോളിങ് ബൂത്തിലെത്തും.









0 comments