ബലൂചിസ്ഥാനിൽ അസിസ്റ്റന്റ് കമീഷണറായി ഹിന്ദു വനിത

ക്വറ്റ
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അസിസ്‌റ്റന്റ് കമീഷണറായി ആദ്യമായി ഹിന്ദു വനിതയെ നിയമിച്ചു. ചഗായ് പ്രവിശ്യയിലെ നോഷ്‌കി ജില്ലയിൽനിന്നുള്ള ഇരുപത്തഞ്ചുകാരി കാശിഷ് ചൗധരിയാണ് നിയമിതയായത്.
പിതാവ് ഗിർധരിലാലിനൊപ്പം കാശിഷ ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബഗ്‌തിയെ സന്ദർശിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ളവർ ഇത്തരം ഉയർന്ന പദവികളിലേക്ക് എത്തുന്നത് രാജ്യത്തിനാകെ അഭിമാനമാണെന്ന് ബഗ്‌തി മാധ്യമങ്ങളോട് പറഞ്ഞു.
സമീപവർഷങ്ങളിൽ പല പ്രധാന പദവികളിലേക്കും ഹിന്ദുസ്‌ത്രീകൾ എത്തി. കറാച്ചി പൊലീസ് സൂപ്രണ്ടായി മനേഷ് രുപേത, സബ് ഇൻസ്‌പെക്‌ടറായി പുഷ്‌പകുമാരി കോഹ്‌ലി, ഷഹ്‌ദാകോട്ടിൽ സിവിൽ ജഡ്‌ജിയായി സുമൻ പവൻ ബോദാനി തുടങ്ങിയവർ ചുമതലയേറ്റു.
75 ലക്ഷത്തോളം ഹിന്ദുക്കളാണ് പാകിസ്ഥാനിലുള്ളത്. ഇതിൽ ഭൂരിപക്ഷവും സിന്ധ് പ്രവിശ്യയിലാണ്.
0 comments