ഗ്രീൻ കാർഡ് എന്നെന്നേയ്ക്കും യുഎസിൽ തുടരാനുള്ള അനുമതിയല്ലെന്ന് ജെ ഡി വാൻസ്

photo credit: facebook
വാഷിങ്‌ടൺ: രാജ്യത്തെ സ്ഥിരതാമസാനുമതിയായ ഗ്രീൻകാർഡിന്റെ ഉപയോഗത്തെ ചോദ്യംചെയ്ത് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. രാജ്യത്ത് താമസിക്കാനും ജോലിചെയ്യാനും അനുമതി നൽകുന്ന ഗ്രീൻകാർഡ് കൈയിലുണ്ടെന്നുകരുതി എന്നെന്നേയ്‌ക്കും അമേരിക്കയിൽ തുടരാമെന്ന് കരുതേണ്ടെന്ന് വാൻസ് അറിയിച്ചു. സമ്പത്തിന്റെ അടിസ്ഥാനത്തിൽ താമസാനുമതി നൽകാനുള്ള ട്രംപിന്റെ നീക്കത്തിന് പിന്നാലെയാണ് ജെഡി വാൻസിന്റെ പ്രതികരണം. 50 ലക്ഷം ഡോളർ ഫീസിൽ രാജ്യപ്രവേശനം വിൽക്കാനുള്ള ഗോൾഡ് കാർഡ് പദ്ധതി ട്രംപ് അവതരിപ്പിച്ചിരുന്നു. അമേരിക്കൻ പൗരത്വത്തിനുള്ള വഴി ഇതുമാത്രമായി പരിമിതപ്പെടുത്താൻ ട്രംപ് സർക്കാർ ലക്ഷ്യമിടുന്നതായ് കരുതപ്പെടുന്നു.
അമേരിക്കയുടെ വർക്ക് വിസയുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. ഗോൾഡ് കാർഡ് നിലവിൽ വന്നാൽ താമസാനുമതിക്കായി വിദേശികൾ കോർപ്പറേറ്റുകളെ ആശ്രയിക്കേണ്ടിവരും. കഠിനമായ ചൂഷണത്തിനും അവകാശലംഘനത്തിനും ഇത് വഴിവയ്ക്കുമെന്ന് വിമർശനം ഉയർന്നിരുന്നു.









0 comments