ഇറ്റലിയിൽ തടവുകാർക്കായി ആദ്യത്തെ 'സെക്സ് റൂം' തുറന്നു

റോം: ഇറ്റലിയിലെ തടവുകാർക്കായുള്ള ആദ്യത്തെ സെക്സ് റൂം തുറന്നു. അമ്പ്രിയയിലെ ജയിലിലെ ഒരു തടവുകാരന് തന്റെ പങ്കാളിയുമായി സമയം ചെലവിടാന്‍ പ്രത്യേക അനുമതി നല്‍കിയാണ് വെള്ളിയാഴ്ച രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനത്തിന് തുടക്കം കുറിച്ചത്.
തങ്ങളെ സന്ദര്‍ശിക്കാനെത്തുന്ന പങ്കാളികളുമായി സ്വകാര്യസമയം ചെലവഴിക്കുന്നതിന് തടവില്‍ കഴിയുന്നവര്‍ക്ക് അവകാശമുണ്ടെന്നും ഇത് പരിഗണിച്ച് അംഗീകരിക്കാവുന്ന സാഹചര്യമുണ്ടെങ്കില്‍ അനുവദിക്കാവുന്നതാണെന്നുമുള്ള കോണ്‍സ്റ്റിട്യൂഷണല്‍ കോര്‍ട്ടിന്റെ വിധിയെ തുടര്‍ന്നാണ് ചില തടവുപുള്ളികള്‍ക്ക് ഇത്തരത്തിലുള്ള സ്വകാര്യ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചത്.
എല്ലാം കോടതി നിര്‍ദേശപ്രകാരമാണ് നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാല്‍ കൂടുതല്‍ വിവരം പങ്കുവെക്കാന്‍ നിര്‍വാഹമില്ലെന്നും അമ്പ്രിയയിലെ പ്രിസണേഴ്‌സ് റൈറ്റ്‌സ് ഓംബുഡ്‌സ്മാന്‍ ജ്യൂസെപ്പേ കഫോറിയോ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കാളികളുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.








0 comments