48 മണിക്കൂറിനുള്ളിൽ 130 മരണം; ഗാസയിൽ ആക്രമണം തുടർന്ന്‌ ഇസ്രയേൽ

gaza
വെബ് ഡെസ്ക്

Published on Mar 22, 2025, 05:53 PM | 1 min read

കെയ്‌റോ: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ130 പലസ്തീനികൾ കൊല്ലപ്പെടുകയും 263 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ എൻക്ലേവ് ആരോഗ്യ മന്ത്രാലയം. ഗാസ മുനമ്പിൽ ബോംബാക്രമണവും കരയാക്രമണവും ഇസ്രയേൽ പുനരാരംഭിച്ചിരുന്നു.


വെടി നിർത്തൽ കരാർ ലംഘിച്ച് ​ഗാസയിൽ അഞ്ചാം ദിവസമാണ്‌ ഇസ്രയേൽ ആക്രമണം നടത്തുന്നത്‌. ഹമാസിനെ തകർക്കാനെന്ന പേരിൽഗാസയെ വാസയോഗ്യമല്ലാതാക്കി പിടിച്ചെടുക്കാനാണ്‌ ഇസ്രയേൽ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. വടക്കൻ ഗാസയിൽ കരയാക്രമണം രൂക്ഷമാക്കിയ ഇസ്രയേൽ, മുനമ്പിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കുമെന്ന്‌ ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഗാസയിലെ ഏക അർബുദ ആശുപത്രി പൂർണമായി തകർന്നു. മുനമ്പിന്റെ മധ്യഭാഗത്തുള്ള ടർക്കിഷ്‌ പലസ്തീൻ ഫ്രണ്ട്‌ഷിപ് ആശുപത്രിയിലേക്കാണ്‌ വെള്ളിയാഴ്ച ആക്രമണം ഉണ്ടായത്‌. ഗാസയുടെ വടക്കൻ, തെക്കൻ മേഖലകളെ ബന്ധിപ്പിക്കുന്ന നെറ്റ്‌സരിം ഇടനാഴിക്ക്‌ സമീപമാണ് ആശുപത്രി. ഗാസ സിറ്റിയിലെ ഇസ്ലാമിക്‌ സർവകലാശാലയിലേക്കും ആക്രമണമുണ്ടായി. മുനമ്പിൽ ഡോക്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സിന്റെ ഭാഗമായി പ്രവർത്തിച്ച ഒരാൾ കൂടി കൊല്ലപ്പെട്ടിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home