ലബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം; ഹമാസ് അംഗം കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പ്രതീകാത്മക ചിത്രം
ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ ഹമാസ് അംഗം കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസ് സൈനിക വിഭാഗത്തിലെ അംഗമായിരുന്ന ഖാലിദ് അഹമ്മദ് അൽ-അഹ്മദ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്.
ഖാലിദ് അഹമ്മദ് സഞ്ചരിച്ച കാറിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. പ്രഭാത പ്രാർത്ഥനയിൽ പങ്കെടുക്കാൻ പള്ളിയിലേക്ക് പോകുന്നതിനിടെ ഖാലിദ് കൊല്ലപ്പെട്ടതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിനെതിരായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരൻ ഖാലിദ് അഹമ്മദ് ആണെന്നും അതിനാലാണ് ഇയാളെ ലക്ഷ്യമിട്ടതെന്നും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.









0 comments