ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു

israel attack iran
വെബ് ഡെസ്ക്

Published on Jun 13, 2025, 08:18 AM | 1 min read

തെഹ്റാൻ: ഇറാന്റെ ആണവ നിലയത്തെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി. മേഖലയിൽ വലിയ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്രേലിന്റെ ആക്രമണം. ഓപ്പറേഷനെത്തുടർന്ന് തെഹ്റാനിൽ നിന്ന് പ്രത്യാക്രമണത്തിന് സാധ്യതയുള്ളതിനാൽ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.


ഇറാനിയൻ തലസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ സ്ഫോടനമുണ്ടായതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം പൂർണമായും പ്രവർത്തന ക്ഷമതമാണെന്നും റിപ്പോർട്ടിലുണ്ട്. ഇറാനെതിരെ വ്യാഴാഴ്ച വൈകിട്ടാണ് ഇസ്രയേൽ സൈനിക നടപടി ആരംഭിച്ചത്. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഉടനീളം സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.


ഇറാനെതിരെ ഇസ്രയേൽ ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ അപകടമായി ഇറാൻ ഉയർത്തുന്ന ഭീഷണിയെ ചെറുക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു സൈനിക നടപടിയാണിത് എന്നാണ് നെതന്യഹുവിന്റെ വാദം. ഇറാനിൽ ആക്രമണമുണ്ടാകുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് സന്ദേശം.


ഇറാനുമായി ആണവ ഉടമ്പടിയുടെ വ്യവസ്ഥകൾ സംബന്ധിച്ച്‌ ഏറെക്കുറെ ധാരണയായെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ മെയിൽ നടന്ന ചർച്ചയിൽ ദീർഘകാല സമാധാനത്തിനായി ഗൗരവമുള്ള ആശയവിനിമയം നടന്നതായി ട്രംപ്‌ അവകാശപ്പെട്ടു. ഇറാനിൽ തങ്ങൾ ഒരു ആണവപൊടിയും ഉണ്ടാക്കാതെതന്നെ കരാറിലേക്ക്‌ അടുക്കുകയാണെന്ന്‌ ദോഹയിൽ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം ട്രംപ് പറഞ്ഞു. കരാര്‍ ധാരണയിലെത്താൻ സാധ്യതയിലുള്ള സാഹചര്യത്തിലാണ് ഇസ്രയേൽ ഇറാനെ കടന്നാക്രമിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Home