​ഇസ്രയേൽ-പലസ്തീൻ വെടിനിർത്തൽ: ഏഴ് ബന്ദികളെ ഇസ്രയേലിന് കൈമാറി

hamas hostages
വെബ് ഡെസ്ക്

Published on Oct 13, 2025, 12:30 PM | 1 min read

ഗാസ സിറ്റി: ഇസ്രയേൽ - പലസ്തീൻ വെടിനിർത്തലിന്റെ ഭാഗമായി ആദ്യഘട്ട ബന്ദി കൈമാറ്റം ​ഗാസയിൽ പുരോ​ഗമിക്കുന്നു. ഇസ്രായേൽ തടവിൽ വച്ചിരിക്കുന്ന 1,900-ലധികം പലസ്തീൻ തടവുകാർക്ക് പകരം 20 ബന്ദികളെ കൈമാറുമെന്ന് ഹമാസ് അറിയിച്ചു. ആദ്യഘട്ടത്തിൽ ഹമാസ് ഏഴ് ബന്ദികളെ റെഡ് ക്രോസിന്റെ കസ്റ്റഡിയിലേക്ക് മോചിപ്പിച്ചിരുന്നു. വിശദമായ മെഡിക്കൽ പരിശോധനകൾക്ക് ശേഷം ഇവരെ ഇസ്രയേൽ സേനയ്ക്ക് കൈമാറി.


കിബ്ബറ്റ്സ് കഫർ ആസയിൽ നിന്ന് തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച ഇരട്ടകളായ ഗാലി, സിവ് ബെർമാൻ (28), കിബ്ബറ്റ്സ് നഹൽ ഓസിൽ നിന്ന് തട്ടിക്കൊണ്ടുപോയ 48 കാരനായ ഒമ്രി മിറാൻ, ഇസ്രയേലി സൈനികനായ മതാൻ ആംഗ്രെസ്റ്റ്, നോവ സംഗീതമേളയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഈറ്റൻ മോർ (25), അലോൺ ഓഹൽ (24), ഗൈ ഗിൽബോവ-ദലാൽ (24) എന്നിവരെയാണ് ഹമാസ് കൈമാറിയത്.


ഏഴുപേരെയും ഇസ്രയേലി സൈന്യം തെക്കൻ ഇസ്രയേലിലെ സൈനിക താവളത്തിലേക്ക് മാറ്റി. തുടർന്ന് കുടുംബങ്ങളുമായി ഒത്തുചേരാനുള്ള അവസരമൊരുക്കുമെന്ന് ഇസ്രയേലി അധികൃത| പറഞ്ഞു. പിന്നീട് അവരെ ഹെലികോപ്റ്ററിൽ ഇസ്രയേലി ആശുപത്രികളിലേക്ക് കൊണ്ടുപോകും. അവശേഷിക്കുന്ന ബന്ദികളേയും ഉടൻ കൈമാറുമെന്നാണ് വിവരം.


അതേസമയം, ഗാസയിൽ സമാധാന പദ്ധതി ആവിഷ്കരിക്കാൻ ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി ഈജിപ്തിൽ നടക്കാനിരിക്കെ, ഗാസ നഗരത്തിൽ‌ നടന്ന ഏറ്റുമുട്ടലിൽ പലസ്തീൻ മാധ്യമ പ്രവർത്തകൻ സാലിഹ് അൽ ജഫറാവി കൊല്ലപ്പെട്ടു.ഞായറാഴ്ച രാവിലെ മുതൽ സാലിഹ് അൽ ജഫറാവിയെ കാണാനില്ലായിരുന്നു. പലസ്തീൻ നഗരമായ സബ്രയിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ ബന്ധമുള്ള സായുധസംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ‌ ജസീറ റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home