സമാധാന ചർച്ച പുരോഗമിക്കുന്നു; ഹമാസിന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുമോ?

photo credit: afp
കെയ്റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ തുടരുന്ന ഇസ്രയേൽ -പലസ്തീൻ സമാധാന ചർച്ചയിൽ ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ നടപ്പാകുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു.സ്ഥിരവും സമഗ്രവുമായ വെടിനിർത്തൽ, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കുക, മാനുഷിക, ദുരിതാശ്വാസ സഹായങ്ങളുടെ അനിയന്ത്രിതമായ പ്രവേശനം സാധ്യമാക്കൽ, കുടിയിറക്കപ്പെട്ടവരുടെ വീടുകളിലേക്കുള്ള മടങ്ങിവരവ്, പലസ്തീൻ മേൽനോട്ടത്തിൽ പൂർണമായ പുനർനിർമാണ പ്രക്രിയ ആരംഭിക്കൽ, തടവുകാരുടെ കൈമാറ്റ കരാർ എന്നിവയാണ് ഹമാസ് ചർച്ചയിൽ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങൾ.
എന്നാൽ, ഇസ്രയേൽ മന്ത്രിസഭയ്ക്കുള്ളിൽ നിന്നുതന്നെ ഹമാസിന്റെ ആവശ്യത്തോട് ശക്തമായ എതിർപ്പ് നിലനിൽക്കുകയാണ്. ഇത് നെതന്യാഹുനെ തീർത്തും സമ്മർദ്ദത്തിലാക്കുന്നു. നിലവിൽ പൂർണമായ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഹമാസ് വീണ്ടും ശക്തിപ്പെടുമെന്നാണ് ഒരു വിഭാഗം പറയുന്നത്. തീവ്ര വലതുപക്ഷ നേതാക്കളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അതേ സമയം,എത്രയും പെട്ടെന്ന് വെടിനിർത്തലിലേക്ക് പോകണമെന്നാണ് ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നവരുടെ കുടുംബങ്ങളുടെ ആവശ്യം. വേഗത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.ഇതുമായി ബന്ധപ്പെട്ട് വലിയ പ്രകടനമാണ് ഇസ്രയേലിൽ നടക്കുന്നത്. ഇവരും സമാധാനം പുലരണമെന്ന പ്രകടനങ്ങളില്‍ ആവശ്യം ഉന്നയിച്ചു.
ഇത്തരത്തിൽ രണ്ട് ഭാഗത്ത് നിന്നുമുള്ള സമ്മർദം നെതന്യാവുഹിന് നേരിടേണ്ടതായ സ്ഥിയാണ് നിലവിൽ. അതേസമയം ഈജിപ്റ്റിലെ കെയ്റോവിൽ ഇസ്രയേൽ പലസ്തീൻ മധ്യസ്ത ചർച്ച ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതുവരെയുള്ള ചർച്ചകൾ ശുഭകരമെന്ന് ഇസ്രയേൽ പറയുമ്പോൾ സുപ്രധാനമായ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
48 ബന്ദികളാണ് ഹമാസിന്റെ കെെവശമുള്ളത്. ഇവരെ തിരികെ കൊടുത്താൽ വലിയ ആക്രമണം ഗാസയിൽ ഇസ്രയേൽ നടത്തുമോ എന്ന ആശങ്ക ഹമാസിനുണ്ട്.അതിനാലാണ് പൂർണമായ വെടിനിര്‍ത്തൽ സ്ഥിരമായി ഉണ്ടാകണമെന്ന ആവശ്യം ഹമാസ് മുന്നോട്ടുവെയ്ക്കുന്നത്. എന്നാൽ ഹമാസ് ചർച്ചയിൽ ഉയർത്തുന്ന ഈ ആവശ്യങ്ങളെ ഇസ്രയേലിനുള്ളിലെ തീവ്രവലതുപക്ഷത്തിന് അംഗീകരിക്കാൻ കഴിയുന്നില്ല. ചുരുക്കത്തിൽ ഹമാസ് ഉയർത്തുന്ന ആവശ്യത്തില്‍ തീരുമാനമാകുന്നതോടെ മാത്രമെ ഇസ്രയേൽ- പലസ്തീൻ ചർച്ചയുടെ ഭാവി എന്തെന്ന് തിരിച്ചറിയാനാകു.
ഇതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ഒരു ദൗത്യ സംഘം കെയ്റോവിലേ്ക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കേവിന്റെ നേതൃത്ത്വത്തിലാണ് സംഘം കെയ്റോവിലേക്ക് തിരിച്ചത്. സമാധാന ചർച്ചകൾ വേഗത്തിലാക്കുന്നതിനാണ് സംഘം എത്തുന്നത് എന്നാണ് വെെറ്റ് ഹൗസ് വിശദീകരണം
ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാനനിർദേശങ്ങളിൽ ചർച്ചകൾക്കായി ഇൗജിപ്‌തിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കവെ ഇസ്രയേലി സൈന്യം ആക്രമണം തുടരുന്നാതാണ് ലോകം കണ്ടത്.ഗാസ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന കരാറിലാണ് എത്താൻ ശ്രമിക്കുന്നതെന്ന് ഹമാസ് വക്താവ് ഫൗസി ബർഹൂം പറഞ്ഞിരുന്നു. മുൻ ചർച്ചകളെ അട്ടിമറിച്ച ഇസ്രയേൽ പ്രധാനമന്ത്രി ,കെയ്‌റോ ചർച്ചകളെയും തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകളിൽ ഉടൻ തന്നെ സമാധാനത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടൻ, ജർമനി, അയർലൻഡ്, ഫ്രാൻസ്, ഓസ്‌ട്രേലിയ, ഇറ്റലി എന്നീ രാഷ്‌ട്ര നേതാക്കൾ പ്രതികരിച്ചു.









0 comments