ഗാസ വെടിനിര്‍ത്തല്‍: മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി
ഗാസ വെടിനിര്‍ത്തല്‍ : മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി

ടെല്‍ അവീവ്:ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി.ഡോറോന്‍ സ്റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നീ യുവതികളെയാണ് ഞായറാഴ്ച വൈകീട്ട് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയത്.
ഇസ്രയേല്‍-റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്സാണ്. നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ബ്രിട്ടീഷ്-ഇസ്രായേല്‍ പൗരത്വമുള്ള എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്.
ഗാസ സിറ്റിയിലെ സറയ ചത്വരത്തില്‍ ബന്ദികളുമായി വാഹനമെത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വലിയ ആള്‍ക്കൂട്ടമാണ് ചത്വരത്തില്‍ തടിച്ചുകൂടിയത്.
0 comments