വെടിനിർത്തലിന് കരാറായിട്ടില്ല; ഇസ്രയേൽ ആക്രമണം നിർത്തിയാൽ അവസാനിപ്പിക്കാം: ഇറാൻ

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി. ഇതുവരെ വെടിനിർത്തലിനു കരാർ ആയിട്ടില്ലെന്നും ഇസ്രായേലാണ് യുദ്ധം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ആക്രമണം നിർത്തിയാൽ ഇറാനും സൈനിക നടപടികൾ അവസാനിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു.









0 comments