ഇസ്രയേലിന് വേണ്ടി ചാരപ്രവർത്തനം നടത്തിയ ആളെ ഇറാനിൽ തൂക്കിലേറ്റി

ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് തടവിലാക്കപ്പെട്ട വ്യക്തിയെ ഇറാൻ തൂക്കിലേറ്റി. ഇസ്മായിൽ ഫെക്രി എന്നറിയപ്പെടുന്ന ആളെ തൂക്കിലേറ്റിയതായി ടെഹ്റാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനിൽ താമസിച്ച് ഇസ്രായേലിനായി ചാരപ്പണി നടത്തിയതിന് കഴിഞ്ഞ വർഷം ഡിസംബറിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തിയ കേസുകളിൽ ഇറാനിൽ സമീപ ആഴ്ചകളിൽ നടപ്പിലാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്. സുപ്രീം കോടതി വധശിക്ഷയ്ക്ക് അന്തിമ അംഗീകാരം നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പാക്കിയത്.
ഇറാനിലെ തന്ത്രപ്രധാനമേഖലകളെ സംബന്ധിച്ചുള്ള വിവരങ്ങളും വിവിധ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും ഇസ്മയില്‍ ഫെക്രി മൊസാദിന് കൈമാറി. മൊസാദിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ബന്ധത്തിലാണ് ഫെക്രി ചാരവൃത്തി ആരംഭിച്ചത്. പരസ്പര ആശയവിനിമയത്തിനായി എന്‍ക്രിപ്റ്റഡ് സംവിധാനത്തിലുള്ള പുതിയ പ്ലാറ്റ്‌ഫോമും തുടങ്ങി എന്നിങ്ങനെയാണ് ഇസ്രയേൽ ഇന്റലിജൻസിന്റെ കണ്ടെത്തലിൽ പറയുന്നത്.
ക്രിപ്‌റ്റോ കറന്‍സിയിലൂടെയാണ് മൊസാദില്‍നിന്ന് ഇയാള്‍ക്ക് പണം ലഭിച്ചിരുന്നത്. ഇതിനായി മൊസാദിന്റെ നിര്‍ദേശപ്രകാരം പ്രതി ഫോണില്‍ ക്രിപ്‌റ്റോ വാലറ്റ് ഉള്‍പ്പെടെ പ്രവര്‍ത്തിപ്പിച്ചിരുന്നതായും ഇറാന്‍ അധികൃതര്‍ പറഞ്ഞു. ഫെക്രിയുടെ ആശയവിനിമയങ്ങള്‍ ഇറാനിലെ ചാരസംഘടനയും സുരക്ഷാ ഏജന്‍സികളും നിരീക്ഷിച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ ഫെക്രിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറൻസിക് വിശകലനം നടത്തി. മൊസാദ് ചാരൻമാരുമായി ഏർപ്പെട്ട വിശദമായ ആശയവിനിമയങ്ങളും നിർദ്ദേശങ്ങളും കണ്ടെത്തി. വിവരങ്ങൾ ശേഖരിച്ച് ഇസ്രായേലി ഇന്റലിജൻസിന് കൈമാറാനുള്ള വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചതായും കണ്ടെത്തി.
തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്നും ഇയാളുടെ കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് മൊസാദുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്.
കീഴ് കോടതി വിധി സുപ്രീം കോടതി കൂടി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.









0 comments