യുഎസ്‌എയ്‌ഡ് ഫണ്ട് നിർത്തലാക്കി; ഇന്ത്യയിലെ ട്രാൻസ്‌ജെൻഡറുകൾക്കായുള്ള ക്ലിനിക്കുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ സമൂഹത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ലിനിക്കുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ട്.
യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ (യുഎസ്‌എയ്‌ഡ്) ധനസഹായം നിർത്തലാക്കിയതിനെത്തുടർന്നാണ് മൂന്ന് ക്ലിനിക്കുകൾ കഴിഞ്ഞ മാസം അടച്ചുപൂട്ടിയത്. 5,000ത്തിലധികം ആളുകൾക്കാണ് ഇതോടെ ആശുപത്രി സേവനങ്ങൾ തടസപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
യുഎസ് നികുതിദായകരുടെ പണം ഉപയോഗിച്ച് വദേശരാജ്യങ്ങൾക്ക് ധനസഹായം നൽകുന്ന എല്ലാ പദ്ധതികളും 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ജനുവരിയിൽ ഉത്തരവിട്ടിരുന്നു.
ഇന്ത്യയിലെ "വോട്ടർമാരുടെ വോട്ടെടുപ്പിനായി" 21 മില്യൺ ഡോളർ ചെലവഴിക്കുന്നതിന് യുഎസ്എയ്‌ഡിനെ ട്രംപ് വിമർശിച്ചിട്ടുണ്ട്.
ഫണ്ട് മരവിപ്പിക്കലിനെത്തുടർന്ന് ഇന്ത്യയിലെ മൂന്ന് മിത്ർ (സുഹൃത്ത്) ക്ലിനിക്കുകളും ഉൾപ്പെടുന്നു. ഇലോൺ മസ്‌കും റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡിയും ട്രാൻസ്‌ജെൻഡർ ഫണ്ടിങ്ങിനെ വിമർശിച്ചു. 2021-ൽ ദക്ഷിണേന്ത്യൻ നഗരമായ ഹൈദരാബാദിൽ ആരംഭിച്ച മിത്ർ ക്ലിനിക്കും കല്യാൺ, പൂനെ നഗരങ്ങളിലെ ക്ലിനിക്കുകളുമാണ് അടച്ചുപൂട്ടിയത്.
ഹോർമോൺ തെറാപ്പിയെക്കുറിച്ചുള്ള മാർഗനിർദ്ദേശവും മരുന്നും, മാനസികാരോഗ്യം, എച്ച്ഐവി, മറ്റ് ലൈംഗിക രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള കൗൺസിലിങ്, നിയമ സഹായം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഈ ആശുപത്രികൾ നൽകിയിരുന്നത്.









0 comments