കാനഡയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ. ഡൽഹി സ്വദേശി തന്യ ത്യാഗി ആണ് മരിച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാനഡയിലെ കാൽഗറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു തന്യ. വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റർ വിദ്യാർഥിയുടെ മരണം സ്ഥിരീകരിച്ചു. കനേഡിയൻ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തന്യയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കാനഡയിലെ ഇന്ത്യൻ എംബസി എക്‌സിൽ അറിയിച്ചു.
അതേസമയം, കഴിഞ്ഞ മാസം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇരുപതുകാരനായ ഇന്ത്യൻ വിദ്യാർഥിയെ കാണാതായിരുന്നു. യുഎസിൽ താമസിച്ചിരുന്ന സുദിക്ഷ കൊണങ്കിയെയാണ് കാണാതായത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, എഫ്ബിഐ, ഡൊമിനിക്കൻ നാഷണൽ പൊലീസ് എന്നിവയുൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ ഏജൻസികൾ കൊണങ്കിയ്ക്കായി അന്വേഷണം നടത്തുന്നുണ്ട്.









0 comments