യമനില്‍ 17 ഇടങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം; ചെങ്കടലില്‍ വന്‍ ഏറ്റുമുട്ടല്‍

missile attack

photo credit: X

വെബ് ഡെസ്ക്

Published on Mar 26, 2025, 07:02 PM | 1 min read

മനാമ: യമനെതിരെ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക. ചൊവ്വാഴ്ച രാത്രി വടക്കു പടിഞ്ഞാറന്‍ യെമനിലെ 17 ഇടങ്ങളില്‍ അമേരിക്ക ബോംബിട്ടു. ഇതിനു തിരിച്ചടിയായി ചെങ്കടലില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലായ ഹാരിസ് ട്രൂമാനെ ഹൂതി ആക്രമിച്ചു.


സൗദിയുമായി അതിര്‍ത്തി പങ്കിടുന്ന യെമനിലെ സഅദ ഗവര്‍ണറേറ്റിലെ കിതാഫെ, സഹര്‍ എന്നീ ജില്ലകളിലെയും അമ്രാന്‍ ഗവര്‍ണറേറ്റിലെ ഹര്‍ഫ് സൂഫിയാന്‍ ജില്ലയിലെയും വിവിധ പ്രദേശങ്ങളിലാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ടതെന്ന് ഹൂതി കേന്ദ്രങ്ങള്‍ അറിയിച്ചു. ജനവാസ മേഖലയിലാണ് ആക്രമണമെന്ന് യെമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാപകമായ നാശനഷ്ടം ഉണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ ചെങ്കടലില്‍ അമേരിക്കന്‍ കപ്പല്‍ പടക്കു നേരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹിയ സരി അല്‍ മാസിറ പറഞ്ഞു. യെമന്‍ ആക്രമണത്തിന് അമേരിക്ക ഉപയോഗിക്കുന്ന ഹാരിസ് എസ് ട്രൂമാനെയാണ്.


ഈ വിമാനവാഹിനിക്കു നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം മണിക്കൂറുകള്‍ നീണ്ടു. അക്രമം ലക്ഷ്യം കണ്ടതായും അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ തിരികെ പോകാന്‍ നിര്‍ബന്ധിതാമായെന്നും ഹൂതി വക്താവ് പറഞ്ഞു.

ചെങ്കടലില്‍ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ അധിനിവേശ ജാഫയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയെന്നും അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുമെന്നും സരി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home