ടെൽ അവീവില്‍ വീണ്ടും ഹൂതി മിസൈല്‍

അനസ് യാസിന്‍
Published on May 19, 2025, 03:42 AM | 1 min read
മനാമ
ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് യമനിലെ ഹൂതികളുടെ മിസൈൽ ആക്രമണം. വിമാനത്താവളത്തിൽ സർവീസ് താൽക്കാലികമായി നിർത്തി. 24 മണിക്കൂറിനിടെ ഇസ്രയേലിലെ ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ഞായർ പുലർച്ചെ രണ്ടിനായിരുന്നു ആക്രമണം. വ്യോമഗതാഗതം മണിക്കൂറോളം നിർത്തിവച്ചു. പത്തുലക്ഷത്തോളം പേർ ഷെൽട്ടറുകളിൽ അഭയം തേടി. പലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കുംവരെ ഇസ്രയേലിനെ ആക്രമിക്കുന്നത് തുടരുമെന്ന് ഹൂതികൾ അറിയിച്ചു.
യമനിൽനിന്ന് എത്തിയ മിസൈൽ തടഞ്ഞതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ടെൽ അവീവ് മെട്രോപൊളിറ്റൻ ഏരിയക്ക് ചുറ്റും സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച യമനിലെ ഹൊദയ്ദ, സാലിഹ് തുറമുഖങ്ങളിൽ ഇസ്രയേൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.









0 comments