ഇസ്രയേല്‍ വ്യോമ താവളത്തിലേക്ക് ഹൂതി മിസൈല്‍ ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
അനസ് യാസിന്‍

Published on May 03, 2025, 12:22 AM | 1 min read


മനാമ : ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതി മിസൈൽ ആക്രമണം. തമ്ര പട്ടണത്തിൽ മിസൈൽ ഭാഗങ്ങൾ പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജറുസലേമിൽ സ്‌ഫോടനം കേട്ടതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. അധിനിവേശ ഹൈഫയിലെ റാമത്ത് ഡേവിഡ് വ്യോമതാവളം ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതി വക്താവ് യഹിയ സാരി പറഞ്ഞു.


വടക്കൻ, തീരദേശ ജില്ലകളിൽ റോക്കറ്റ് സൈറൺ സജീവമാക്കിയതായും മിസൈലും അവശിഷ്ടങ്ങളും പതിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ തിരച്ചിൽ നടത്തുന്നുണ്ടെന്നും ഇസ്രയേൽ പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home