പാകിസ്ഥാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 32 പേർ മരിച്ചു

photo credit: X
ഇസ്ലമാബാദ്: പാകിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 കുട്ടികൾ ഉൾപ്പെടെ 32 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും 19 പേർ മരിച്ചതായി ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരിൽ 13 പേർ വടക്കുപടിഞ്ഞാറൻ സ്വാത് താഴ്‌വരയിൽ നിന്നുള്ളവരാണ്. കനത്ത മഴയിൽ മതിലുകളും മേൽക്കൂരകളും തകർന്നുവീണാണ് കുട്ടികളടക്കം എട്ട് പേർ മരിച്ചത്.
ഖൈബർ പഖ്തുൻഖ്വയിൽ വെള്ളപ്പൊക്കത്തിൽ 56 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതിൽ ആറ് വീടുകൾ പൂർണമായും തകർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ലോകത്ത് ഏറ്റവും കൂടുതൽ കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ.









0 comments