ഹാരിസൺ ഫോർഡ് ഓസ്‌കറിൽ അവതാരകനാകില്ല; ഷിംഗിൾസ് രോഗബാധയെന്ന് റിപ്പോർട്ട്

photo credit: X
ലോസ് ഏഞ്ചൽസ്: ഹോളിവുഡ് താരം ഹാരിസൺ ഫോർഡ് 97-ാമത് ഓസ്‌കർ അവാർഡിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്. ഷിംഗിൾസ് രോഗബാധയെ തുടർന്നാണ് ഓസ്‌കർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്.
"ക്യാപ്റ്റൻ അമേരിക്ക: ബ്രേവ് ന്യൂ വേൾഡാണ്" ഫോർഡിന്റെ ഏറ്റവും പുതിയ ചിത്രം.
ഫോർഡിനെകൂടാതെ ഡേവ് ബൗട്ടിസ്റ്റ, ഗാൽ ഗാഡോട്ട്, ആൻഡ്രൂ ഗാർഫീൽഡ്, സാമുവൽ എൽ ജാക്‌സൺ, മാർഗരറ്റ് ക്വാലി, ആൽബ റോഹ്‌വാച്ചർ, സോ സൽദാന, റേച്ചൽ സെഗ്ലർ എന്നിവരാണ് ഓസ്‌കറിലെ മറ്റ് അവതാരകർ.
ഇന്ത്യയിൽ ജിയോ ഹോട്ട്സ്റ്റാർ സ്ട്രീമറിലും സ്റ്റാർ മൂവീസിലും അവാർഡ് നൽകൽ തത്സമയം സംപ്രേഷണം ചെയ്യും.









0 comments