നാല് ബന്ദികളുടെ മൃതദേഹം ഹമാസ് കൈമാറും

ഫയൽ ചിത്രം
ഗാസ സിറ്റി: നാല് ബന്ദികളുടെ മൃതദേഹം ഇസ്രയേലിന് കൈമാറാൻ ധാരണയായതായി ഹമാസ് അറിയിച്ചു. കഴിഞ്ഞയാഴ്‌ച മോചിപ്പിക്കേണ്ടിയിരുന്ന 620 പലസ്‌തീൻ തടവുകാരെ ഇസ്രയേൽ ഉടൻ വിട്ടയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതു സംബന്ധിച്ച് മധ്യസ്ഥ ചർച്ചകളിൽ കരാറിലെത്തിയതായി ഹമാസ് വക്താവ് അബ്ദുൾ ലത്തീഫ് അൽ ഖനൂ സ്ഥിരീകരിച്ചു. തടവുകാരെ കൂടാതെ 2023 ഒക്‌ടോബർ 7ന് ശേഷം ഇസ്രയേൽ പിടികൂടിയ സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും വിട്ടയക്കും. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം അവസാനിക്കാനിരിക്കെയാണ് നീക്കം.
ബന്ദികളോട് ഹമാസ് ക്രൂരമായി പെരുമാറിയെന്നാരോപിച്ചാണ് കഴിഞ്ഞയാഴ്‌ച മോചിപ്പിക്കേണ്ടിയിരുന്ന പലസ്‌തീൻ തടവുകാരുടെ മോചനം ഇസ്രയേൽ വൈകിപ്പിച്ചത്. കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഗാസയിലെ കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക്
രണ്ട് വർഷത്തിന് ശേഷം ഗാസയിലെ കുട്ടികൾ സ്‌കൂളുകളിലേക്ക് പോയി തുടങ്ങി. തിങ്കളാഴ്‌ചയാണ് പുതിയ അധ്യയന വർഷത്തിന് തുടക്കമായത്.
സ്‌കൂളുകൾ തുറന്നെങ്കിലും ഭൗതിക സൗകര്യങ്ങളുടെ അഭാവം തിരിച്ചടിയാണ്. ഗാസയലാകെ 1,166 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. 85 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലാതായി. വിദ്യാർഥികളിൽ പലർക്കും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു.









0 comments