മാലിയിൽ തോക്കുധാരികൾ 25 പേരെ വെടിവച്ചുകൊന്നു

ബമാക്കോ : മാലിയിൽ സൈന്യത്തിന്റെ അകമ്പടിയോടെ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ സാധാരണക്കാരായ 25 പേർ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു. മാലിയിലെ പട്ടാള ഭരണകൂടത്തിനെതിരെ സായുധ പോരാട്ടം തുടരുന്ന വടക്കുകിഴക്കൻ മേഖലയിലെ ഗാവോയ്‌ക്ക് സമീപമായിരുന്നു ആക്രമണം. സൈനികർക്ക് പരിക്കേറ്റോയെന്ന് പ്രതികരിക്കാൻ വക്താവ് തയ്യാറായില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജെഎൻഐഎമ്മും സൈനിക ഭരണകൂടത്തോട് ശത്രുത പുലർത്തുന്ന അസവാദ് മേഖലയിൽ നിന്നുള്ളവരും ഉൾപ്പെടെ നിരവധി സായുധ സംഘങ്ങൾ ഇവിടെ സജീവമാണ്.
Related News

0 comments