മെക്സിക്കോ ഉൾക്കടൽ ഇനി മുതൽ 'ഗൾഫ് ഓഫ് അമേരിക്ക'; ​ഗൂ​ഗിളിനെതിരെ നടപടിക്കൊരുങ്ങി മെക്സിക്കോ

gulf of maxico
വെബ് ഡെസ്ക്

Published on Feb 19, 2025, 07:11 PM | 1 min read

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം കിട്ടിയ ഉടൻ ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് പുനർനാമകരണം ചെയ്യാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വച്ചിരുന്നു. അമേരിക്കൻ ഗൂഗിൾ മാപ്പിൽ 'ഗൾഫ് ഓഫ് മെക്സിക്കോ' ഇപ്പോൾ 'ഗൾഫ് ഓഫ് അമേരിക്ക' എന്നാണ് കാണുന്നത്. എന്നാൽ ​ഗൾഫ് ഓഫ് മെക്സിക്കോആയി തുടർന്നില്ലെങ്കിൽ ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങാനാണ് മെക്സിക്കോയുടെ തീരുമാനം.


ഉള്‍ക്കടലിന്റെ 49 ശതമാനം തങ്ങള്‍ക്കാണെന്നും ഏകദേശം 46 ശതമാനത്തിൽ മാത്രമേ അമേരിക്കയ്ക്ക് CLOഅധികാരമുള്ളൂ എന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം വ്യക്തമാക്കി. എന്നാൽ സർക്കാർ രേഖകളിൽ മാറ്റം വരുത്തുമ്പോൾ മാത്രമേ ഗൂഗിൾ മാപ്പിലും മാറ്റം വരുത്തൂ എന്നാണ് ഗൂഗിൾ മറുപടി അറിയിച്ചു. ഫെബ്രുവരി 9 മുതല്‍ ഗൾഫ് ഓഫ് അമേരിക്ക എന്നറിയപ്പെടുമെന്നാണ് ഉത്തരവിൽ ഒപ്പുവെക്കുമ്പോൾ തന്നെ ട്രംപ് അറിയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home