വെസ്റ്റ്‌ബാങ്കിൽ കുടിയേറ്റക്കാരുടെ ക്രൂരത

വെസ്റ്റ്‌ബാങ്ക്: ലോകത്തിന്റെ ശ്രദ്ധ ഗാസയിലെ വംശഹത്യയിലേക്ക് തിരിഞ്ഞപ്പോൾ അവസരം മുതലാക്കി പലസ്തീൻ ഭൂപ്രദേശങ്ങളായ വെസ്റ്റ്‌ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രയേലി സൈന്യവും സയണിസ്റ്റ് തീവ്രവാദികളും ക്രൂരത കെട്ടഴിച്ചുവിട്ടു. ഗാസയിൽ ഇപ്പോഴത്തെ സൈനിക നടപടി തുടങ്ങിയ 2023 ഒക്‌ടോബർ ഏഴിനുശേഷം വെസ്റ്റ്‌ബാങ്കിൽ 1047 പേരെയാണ് കൊന്നൊടുക്കിയത്. പതിനായിരത്തിലേറെ പേർക്ക് പരിക്കേറ്റു. 1529 കുഞ്ഞുങ്ങളടക്കം 3055 പലസ്തീൻകാരെ ആട്ടിപ്പായിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗാസയിലെ വംശഹത്യക്ക് ഇസ്രയേലി സൈന്യമാണ് നേതൃത്വം നൽകുന്നതെങ്കിൽ വെസ്റ്റ്‌ബാങ്കിൽ സൈന്യത്തിന്റെ പൂർണ പിന്തുണയോടെ ജൂതകുടിയേറ്റക്കാരാണ് കൊടുംക്രൂരത തുടരുന്നത്.
അധനികൃത കുടിയേറ്റക്കാർ് 2400 ഓളം അതിക്രമങ്ങളാണ് വെസ്റ്റ്‌ബാങ്കിൽ നടത്തിയത്. കഴിഞ്ഞ 20 വർഷത്തേതിനേക്കാൾ പതിന്മടങ്ങ് പലസ്‌തീൻ പ്രദേശം 2024ൽ മാത്രം
ഇസ്രയേൽ കൈയേറിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും പുറത്തുവന്നു. 2023 ഫെബ്രുവരിയിൽ സ്ഥാപിതമായ സെറ്റിൽമെന്റ് അഡ്‌മിനിസ്‌ടേഷ്രന്റെ നേതൃത്വം ഇസ്രയേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ബസലേൽ സ്‌മോട്രിച്ച് ഏറ്റെടുത്തശേഷമാണ് കുടിയേറ്റം വർധിച്ചത്. പലസ്‌തീൻകാരെ ആട്ടിപ്പായിക്കാനുള്ള എളുപ്പവഴി അധനികൃത ജൂതകുടിയേറ്റമാണെന്ന് കരുതുന്ന സ്‌മോട്രിച്ച് സർവ പിന്തുണയും നൽകുന്നു. യന്ത്രത്തോക്കുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കുടിയേറ്റക്കാർ കൂട്ടക്കൊല നടത്തുന്പോൾ സൈന്യം നോക്കിനിൽക്കുന്നു.
പലസ്‌തീൻകാരെ വീടുകളിൽനിന്ന് ഭീക്ഷണിപ്പെടുത്തി പുറത്താക്കി, വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി, കൃഷിയിടങ്ങൾ തകർത്തു. ബദാമും ഒലീവുമടക്കമുള്ള വിളകൾ വെട്ടിയരിഞ്ഞു, ക്രൂരപീഡനങ്ങൾക്കും മർദ്ദനങ്ങൾക്കും പലസ്‌തീൻകാരെ വിധേയരാക്കി. പലസ്തീൻകാർക്ക് വലിയ ഭൂരിപക്ഷമുള്ള കിഴക്കൻ ജറുസലേമിലും ഇസ്രയേലി സുരക്ഷാസേനയുടെയും കുടിയേറ്റക്കാരുടെയും അതിക്രമം തുടർക്കഥയാണ്. പലസ്തീൻ രാഷ്‌ട്രത്തിന്റെ തലസ്ഥാനമായി കാണുന്ന പ്രദേശമാണിത്.









0 comments