Deshabhimani

യമനില്‍ പെട്രോള്‍ പമ്പില്‍ 
തീപിടിത്തം: 15 മരണം

FIRE
avatar
അനസ് യാസിന്‍

Published on Jan 13, 2025, 03:00 AM | 1 min read

മനാമ: മധ്യ യമനിൽ പെട്രോൾ പമ്പിലുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും 15 പേർ കൊല്ലപ്പെട്ടു. 67 പേർക്ക് പരിക്കേറ്റു. 40 പേരുടെ നില ഗുരുതരമാണ്. ബെയ്ദ പ്രവിശ്യയിലെ സഹെർ ജില്ലയിൽ ശനിയാഴ്ചയാണ് സ്‌ഫോടനം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ദൃശ്യങ്ങൾ പരിസരവാസികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. കാണാതായവർക്കായി തിരച്ചിൽ നടത്തുന്നതായി ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ബൈദ.




deshabhimani section

Related News

0 comments
Sort by

Home