ലണ്ടനിൽ വികൃതമാക്കിയ ഗാന്ധിപ്രതിമ വൃത്തിയാക്കി

ലണ്ടൻ: ഇന്ത്യാവിരുദ്ധ മുദ്രാവാക്യമെഴുതി വികൃതമാക്കിയ ലണ്ടനിലെ ഗാന്ധിപ്രതിമ വീണ്ടെടുത്തു. ഗാന്ധിജയന്തിയോടനുബന്ധിച്ചാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ഞായറാഴ്ചയാണ് അജ്ഞാത സംഘം ടാവിസ്റ്റോക്ക് സ്‌ക്വയറിലെ ഗാന്ധിപ്രതിമയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യമെഴുതിയത്.
സംഭവത്തെ അപലപിച്ച് ഇന്ത്യൻ ഹൈക്കമീഷണർ അടക്കം നിരവധിപേർ രംഗത്തുവന്നു. ഇന്ത്യ ലീഗിന്റെയും കാംഡൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് ശുചീകരിച്ചത്. ലണ്ടനിൽ നിയമവിദ്യാർഥിയായിരുന്ന മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 1968ലാണ് ടാവിസ്‌റ്റോക്കിൽ വെങ്കലപ്രതിമ സ്ഥാപിച്ചത്.









0 comments