ഫ്രെഡറിസ് മെർസ് ജർമൻ ചാൻസലർ

PHOTO: Facebook
ബർലിൻ : ആദ്യ വോട്ടെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ, പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ച് കൺസർവേറ്റീവ് നേതാവ് ഫ്രെഡറിക് മെർസ്. രണ്ടാം വോട്ടെടുപ്പിൽ 289ന് എതിരെ 325 നേടിയാണ് അറുപത്തൊമ്പതുകാരൻ രാജ്യത്തിന്റെ പുതിയ ചാൻസലർ ആയത്. പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ മെർസിനെ രാജ്യത്തിന്റെ പത്താം ചാൻസലറായി പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച നടന്ന ആദ്യ വോട്ടെടുപ്പിൽ ആറ് വോട്ടിനായിരുന്നു പരാജയം. 630 അംഗ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ 316 വോട്ട് വേണ്ടിയിരുന്നപ്പോൾ 310 വോട്ട് മാത്രമാണ് നേടാനായത്. രാജ്യചരിത്രത്തിൽ ആദ്യമായാണ് ഭൂരിപക്ഷ പാർടിയുടെ നേതാവ് ചാൻസലർ സ്ഥാനത്ത് ഭൂരിപക്ഷം തെളിയിക്കാനുള്ള പാർലമെന്റ് വോട്ടെടുപ്പിൽ പരാജയപ്പെടുന്നത്. രണ്ടാം വട്ട വോട്ടെടുപ്പിലെ വിജയത്തെ ‘ഒറ്റുകൊടുക്കലിനുശേഷമുള്ള ശുഭപര്യവസാനം’ എന്നാണ് ജർമൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.









0 comments