ഫ്രാൻസിൽ അവിശ്വാസം: പ്രധാനമന്ത്രി പുറത്തേക്ക്

പാരിസ് : ഫ്രാൻസിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ഫ്രാൻസ്വാ ബൈറു പുറത്തേക്ക്. 364 എംപിമാർ ബൈറുവിനെതിരെ വോട്ടു ചെയ്തു. 194 പേർ അനുകൂലിച്ചു. ചൊവ്വാഴ്‌ച പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെകണ്ടു രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ബൈറു പ്രധാനമന്ത്രിപദം ഏറ്റെടുത്തിട്ട് ഒന്പത് മാസമേ ആയിട്ടുള്ളൂ. ഇദ്ദേഹത്തിന്റെ മുൻഗാമി മിഷെൽ ബാർന്യേ മൂന്നു മാസം മാത്രമാണ് പദവിയിലിരുന്നത്. ഫ്രാൻസിന്റെ കടബാധ്യതയ്‌ക്കു പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള ചെലവുചുരുക്കൽ പദ്ധതിയാണ് ബൈറുവിനെ അനഭിമതനാക്കിയത്.









0 comments