ജപ്പാനിലും പണിമുടക്കി എഫ് 35 വിമാനം

ടോക്യോ
സാങ്കേതിക തകരാറിനെ തുടർന്ന് ബ്രീട്ടിഷ് യുദ്ധവിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യിപ്പിച്ചതായി റിപ്പോർട്ട്.
യുകെ റോയൽ എയർഫോഴ്സിന്റെ എഫ്- 35 ബി യുദ്ധവിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ആർക്കും പരിക്കില്ല. ജപ്പാനുമായുള്ള സംയുക്ത അഭ്യാസത്തിനായാണ് വിമാനം ജപ്പാനിലെത്തിയത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ നങ്കൂരമിട്ട വിമാനവാഹിനിക്കപ്പലിൽനിന്ന് നിരീക്ഷണപ്പറക്കൽ നടത്തുന്നതിനിടെ ഒരു എഫ്-35ബി യുദ്ധവിമാനം ജൂൺ 14ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. 38 ദിവസത്തിനുശേഷമാണ് തകരാർ പരിഹരിച്ച് തിരികെ കൊണ്ടുപോയത്.









0 comments