Deshabhimani

ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു

space x explosion
വെബ് ഡെസ്ക്

Published on Jun 19, 2025, 10:16 PM | 1 min read

ടെക്‌സാസ്‌ : ഇലോൺ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു. സ്റ്റാർഷിപ്പ് 36 റോക്കറ്റാണ് വിക്ഷേപണത്തറയിൽ വച്ച് പൊട്ടിത്തെറിച്ചത്. ആളപായമോ മറ്റ്‌ അപകടങ്ങളോ ഉണ്ടായിട്ടില്ലെന്ന്‌ സ്‌പേയ്‌സ്‌ എക്‌സ്‌ അറിയിച്ചു. ടെക്‌സാസിലെ കമ്പനിയുടെ സ്‌റ്റാർബെയ്‌സ്‌ ഫെസിലിറ്റിയിലാണ്‌ സംഭവം. പതിവ്‌ ജ്വലന പരീക്ഷണത്തിനിടെ ഭീമൻ റോക്കറ്റ്‌ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റാർഷിപ്പിന്റെ പത്താം ഫ്‌ളൈറ്റ് ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നു പരീക്ഷണം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം. എഞ്ചിൻ സ്റ്റാറ്റിക് ഫയർ ടെസ്റ്റ് നടത്തുന്നതിനിടയിലാണ് പൊട്ടിത്തെറി. എഞ്ചിൻറെ പ്രവർത്തനത്തിലുണ്ടായ അപാകതയാണ് അപകട കാരണമെന്ന് സംശയമുണ്ട്. പരീക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശം നിരീക്ഷണത്തിലാണെന്ന് സ്പേസ് എക്സ് അറിയിച്ചു.


തുടർച്ചയായ നാലാം തവണയാണ് പറക്കൽ പരീക്ഷണത്തിനിടെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിക്കുന്നത്. പൊട്ടിത്തെറിയുടെ യഥാർഥ കാരണം വ്യക്തമല്ല. ഇതോടെ സ്പേസ് എക്സിന്റെ വരാനിരിക്കുന്ന ദൗത്യങ്ങളെപ്പറ്റി ഏറെ സുരക്ഷാ ആശങ്കകൾ ഉയരുന്നുണ്ട്. സ്റ്റാർഷിപ്പിൻറെ വിക്ഷേപണങ്ങൾ നേരത്തെയും പരാജയപ്പെട്ടിരുന്നു. സ്പേയ്‌സ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യൻ‌ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും യാത്ര തിരിക്കുന്നത്. നിരവധി തവണ മാറ്റിവച്ചതിന് ശേഷം 22നാണ് ആക്സിയം മിഷന് തിയതി തീരുമാനിച്ചിരുന്നത്. എന്നാൽ സ്പേസ് എക്സ് ഷിപ്പിലുണ്ടായ പൊട്ടിത്തെറി വീണ്ടും യാത്ര മാറ്റിവയ്ക്കാൻ കാരണമാകുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home