ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കി യുഎസ്; ഇടപെടൽ മസ്‌കിന്റേത്

വാഷിങ്ടൺ: വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു നടത്തുന്ന ബോധവത്കരണ നടപടികൾക്കായി ഇന്ത്യയ്ക്ക് നൽകിവരുന്ന സഹായം നിർത്തലാക്കി യുഎസ്.
21 മില്യണിന്റെ ധനസഹായമാണ് ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജ് (ഡിപ്പാർട്മെന്റ് ഓഫ് ഗവേൺമെന്റ് എഫിഷ്യൻസി) നിർത്തലാക്കിയത്. ‘‘യുഎസിലെ നികുതിദായകന്റെ പണം താഴെപ്പറയുന്ന കാര്യങ്ങൾക്കു ചെലവഴിച്ചിരുന്നു. ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ്’’ എന്ന് ഡോജിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
● ഏഷ്യയിൽ പഠനങ്ങൾക്കായി 47 മില്യൺ ഡോളർ.
● "ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും" 40 മില്യൺ ഡോളർ.
● പ്രാഗ് സിവിൽ സൊസൈറ്റി സെന്ററിന് 32 മില്യൺ ഡോളർ.
● മൊൾഡോവയിൽ 22 മില്യൺ ഡോളർ.
● നേപ്പാളിലെ " സാമ്പത്തിക ഫെഡറലിസത്തിന്" 20 മില്യൺ ഡോളർ.
● നേപ്പാളിൽ "ജൈവവൈവിധ്യ സംരക്ഷണ"ത്തിന് 19 മില്യൺ ഡോളർ.
● മാലിയിൽ ചെലവഴിക്കുന്ന 14 മില്യൺ ഡോളർ.
● സെർബിയയിൽ "പൊതു സംഭരണം മെച്ചപ്പെടുത്തുന്നതിന്" 14 മില്യൺ ഡോളർ.
●"ദക്ഷിണാഫ്രിക്കയിലെ ജനാധിപത്യ രാജ്യങ്ങൾക്ക്" 2.5 മില്യൺ ഡോളർ.
● "കംബോഡിയയിലെ സ്വതന്ത്ര ശബ്ദങ്ങൾ ശക്തിപ്പെടുത്തുന്നതിന്" 2.3 മില്യൺ ഡോളർ.
● കൊസോവോ, റോമ, അഷ്കലി, ഈജിപ്ത് എന്നിവിടങ്ങളിലെ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ സാമൂഹിക-സാമ്പത്തിക ഐക്യം വർദ്ധിപ്പിക്കുന്നതിന് "സുസ്ഥിര പുനരുപയോഗ മാതൃകകൾ" വികസിപ്പിക്കുന്നതിന് 2 മില്യൺ ഡോളർ.
● ലൈബീരിയയിൽ "വോട്ടർ കോൺഫിഡൻസിന്" 1.5 മില്യൺ ഡോളർ. മുതലായവയാണ് അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം.
സർക്കാർ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നികുതിദായകരുടെ പണം "സംശയാസ്പദമായ" വിദേശ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനങ്ങളെന്ന് മസ്‌ക് പറഞ്ഞു.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ‘ബാഹ്യ ഇടപെടൽ’ എന്നാണ് റദ്ദാക്കിയ ധനസഹായത്തെ ബിജെപി വിശേഷിപ്പിച്ചത്. ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ജനാധിപത്യ ആശയങ്ങൾ പ്രചരിപ്പിക്കാനും ഫാസിസത്തെ തടുക്കാനുമാണ് അമേരിക്ക തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് അതിനാൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം യുഎസ് തെരഞ്ഞെടുപ്പ് ഫണ്ട് നിർത്തലാക്കിയതിൽ അത്ഭുതപ്പെടാനില്ല.









0 comments