print edition ലക്ഷംകോടി ഡോളർ ‘പ്രതിഫലം’ വാങ്ങാന്‍ മസ്ക്

ന്യൂയോർക്ക്
കടുത്ത തീവ്രവലതുപക്ഷവാദിയായ ആഗോള കോടീശ്വരൻ ഇലോൺ മസ്‌ക് ലക്ഷംകോടി ഡോളർ ‘പ്രതിഫലം’ വാങ്ങാൻ ഒരുങ്ങുന്നു. മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ മേധാവി എന്ന നിലയില്‍ മസ്‌കിന് ഒരു ട്രില്യൺ ഡോളർ (ഏകദേശം 83 ലക്ഷം കോടി രൂപ) മൂല്യമുള്ള ഓഹരി കൈമാറ്റ പദ്ധതിക്ക് അംഗീകാരമായി. കടുത്ത എതിർപ്പുകൾക്കിടയിലാണ് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് എന്ന നിലയില്‍ മസ്‌കിന് ഇത്രയും ഉയര്‍ന്ന "പ്രതിഫലം' നല്‍കാന്‍ ഓഹരി ഉടമകൾ തീരുമാനിച്ചത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ അദ്ദേഹം പ്രവർത്തന ലക്ഷ്യങ്ങൾ കൈവരിച്ചാൽ ഈ തുക മസ്‌കിന് ലഭിക്കും.
സിംഗപ്പുർ, യുഎഇ, സ്വിറ്റ്‌സർലൻഡ്, സ്വീഡൻ, നോർവേ, ഹോങ്കോങ്, ഖത്തർ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ 170 രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ കൂടുതലായ തുകയാണ് മസ്‌കിന് ലഭിക്കുക.









0 comments