എട്ടാം ദൗത്യവും പരാജയം; സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ബഹിരാകാശത്ത് പൊട്ടിത്തെറിച്ചു

PHOTO CREDIT: SPACE X
ടെക്‌സാസ്: ടെക്സാസിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം സ്‌പേസ് എക്‌സിന്റെ കൂറ്റൻ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചു. ഇതോടെ സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണ പറക്കലും പരാജയപ്പെട്ടു. എലോൺ മസ്‌കിന്റെ മാർസ് റോക്കറ്റ് പ്രോഗ്രാമിന് ഈ വർഷം തുടർച്ചയായ രണ്ടാമത്തെ പരാജയമാണിത്.
വിക്ഷേപിച്ചു മിനിറ്റുകൾക്കകം പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുകയും മുകൾഭാഗത്തെ സ്റ്റാർഷിപ്പ് സ്പേസ്ക്രാഫറ്റ് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഫ്ലോറിഡയ്ക്കും ബഹാമാസിനും സമീപമുള്ള ആകശത്തിൽ പേടകത്തിന്റെ അവശിഷ്ടങ്ങൾ നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പേടകം പൊട്ടിത്തെറിച്ചതോടെ ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ വ്യോമ ഗതാഗതം നിർത്തിവയ്ച്ചു.
സ്റ്റാർഷിപ്പിന്റെ ഏഴാമത്തെ ദൗത്യം പരാജയപ്പെട്ട് ഒരുമാസത്തിന് ശേഷമാണ് വീണ്ടും അടുത്ത ദൗത്യ പരീക്ഷണവും പരാജയപ്പെടുന്നത്. ഈ വർഷം പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ മസ്ക് കാണിച്ച തിടുക്കമാണ് ദൗത്യത്തിന്റെ പരാജയത്തിന് കാരണമെന്ന് റിപ്പോർട്ടുണ്ട്. തുടർച്ചയായ പരാജയത്തെക്കുറിച്ച് അവലോകനം നടത്തുമെന്ന് സ്പേസ് എക്സ് അറിയിച്ചു.









0 comments