ഫിലിപ്പീൻസിൽ വൻ ഭൂചലനം; 26 പേർ കൊല്ലപ്പെട്ടു

മനില: ഫിലിപ്പീൻസിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബിബിസി റിപ്പോർട്ട് പ്രകാരം ദുരന്തത്തിൽ 26 ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഭൂകമ്പത്തെ തുടർന്ന് നിരവധി നഗരങ്ങളിൽ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.സെൻട്രൽ ഫിലിപ്പീൻസിലെ സിറ്റി ഓഫ് ബോഗോ, സാൻ റെമിജിയോ, ടാബുലാൻ, മെഡിലിൻ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.









0 comments