കോംഗോയിൽ വെടിനിർത്തൽ

photo credit: X
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സർക്കാരും റുവാണ്ടൻ പിന്തുണയുള്ള എം23 വിമതരും വെടിനിർത്തി. ഖത്തറിന്റെ മധ്യസ്ഥതയിൽ ഒരാഴ്‌ചയായി തുടരുന്ന ചർച്ചയിലാണ് സമാധാനപാതയിലേക്ക് നീങ്ങാൻ ഇരുപക്ഷവും സമ്മതിച്ചത്. ചർച്ചകൾ പൂർത്തിയാകുന്നതുവരെ വെടിനിർത്തൽ തുടരുമെന്ന് വെവ്വേറെ പ്രസ്താവനകളിൽ പറഞ്ഞു.
കഴിഞ്ഞമാസം ദോഹയിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ കോംഗോ പ്രസിഡന്റ് ഫെലിക്‌സ് ഷിസെകെദിയും റുവാണ്ട പ്രസിഡന്റ് പോൾ കഗാമെയും നിരുപാധിക വെടിനിർത്തലിന് ആഹ്വാനംചെയ്‌തിരുന്നു.
ദശാബ്ദങ്ങളായി തുടരുന്ന സംഘർഷത്തിൽ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഈവർഷം ഏഴായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. വിമതസംഘത്തെ സഹായിക്കാൻ റുവാണ്ട സൈനികരെ അയക്കുന്നുവെന്നാണ് കോംഗോ ആരോപിക്കുന്നത്.









0 comments