എഐ പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുത്; മുന്നറിയിപ്പുമായി ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ

PHOTO CREDIT: X
ലണ്ടൻ: എഐ പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ. പ്രതിരോധശേഷിയില്ലാത്ത എഐ ബബിൾ ആശ്രയിച്ച് നിക്ഷേപങ്ങൾ നടത്തരുത്. അവ തകർന്നാൽ തീർച്ചയായും എഐയെ മാത്രം ആശ്രയിക്കുന്ന കമ്പനിക്ക് ക്ഷതമേൽക്കുമെന്ന് സുന്ദർ പിച്ചൈ പറഞ്ഞു. ബിബിസിയുമായുള്ള ഒരു അഭിമുഖത്തിലാണ് ടെക് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
എഐ മോഡലുകൾക്ക് ചിലപ്പോൾ തെറ്റ് സംഭവിക്കാം. അവ മാത്രം ഒരിക്കലും ആശ്രയിക്കരുത്. മറ്റ് ടൂളുകൾക്കൊപ്പം ഉപയോഗിക്കാം. എഐ മാത്രം ആശ്രയിക്കുന്നതിന് പകരം സമ്പന്നമായ ഒരു വിവര ആവാസവ്യവസ്ഥ ഉണ്ടായിരിക്കമം. അതുകൊണ്ടാണ് ഉപയോക്താക്കൾ ഗൂഗിൾ ഉൾപ്പെടെയുള്ള ടൂളുകളിൽ സേർച്ച് നടത്തുന്നത്. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ എഐ സഹായത്തിന് ഉപയോഗിക്കാം. എന്നാൽ അവ തരുന്ന ഫലങ്ങൾ അന്ധമായി വിശ്വസിക്കരുത്. ആവശ്യത്തിന് അനുസരിച്ച് ഇത്തരം ടൂളുകൾ ഉപയോഗിക്കാൻ പഠിക്കണമെന്നും പിച്ചൈ പറഞ്ഞു.
എഐയിൽ ഗൂഗിൾ നിക്ഷേപം നടത്തിയിരിക്കുന്ന അതേസമയത്താണ് സുന്ദർപിച്ചൈയുടെ പരാമർശം. മെയിൽ ഗൂഗിളിന്റെ എഐ മോഡലായ ജെമിനി ചാറ്റ്ബോട്ട് അവതരിപ്പിച്ചിരുന്നു. എഐ ബബിൾ തകർന്നാൽ ഗൂഗിൾ ഉൾപ്പെടെയുള്ള എല്ലാ ടെക് ഭീമൻമാർക്കും അവയെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്ന് കരുതുന്നില്ലെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
എ ഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കമ്പനികളിലെല്ലാം വൻതോതിലാണ് നിക്ഷേപം നടക്കുന്നു. ഇതിന് അനുസരിച്ച് പല കമ്പനികളുടെയും ഓഹരിമൂല്യം കുത്തനെ ഉയരുന്നു. ഊതിപ്പെരുപ്പിച്ച മൂല്യത്തിൽ അധിഷ്ഠിതമായ ‘എ.ഐ കുമിള’ നിലനിൽക്കുന്നുവെന്നും ഇത് തകരുന്നത് വലിയ പ്രതിസന്ധികൾക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പുമായി വിദഗ്ദർ രംഗത്തെത്തിയിരുന്നു.









0 comments