സ്വയംഭരണാവകാശം കവരാൻ നീക്കം
ഹാർവാർഡ് സർവ്വകലാശാലയ്ക്ക് എതിരെ ഭീഷണിയുമായി ട്രംപ്

ന്യൂയോർക്ക്: സ്വയംഭരണാവകാശം അടിയറവയ്‌ക്കില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസിന്റെ നിർദേശങ്ങൾ ഹാർവാർഡ് സർവകലാശാല തള്ളിയതോടെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാഷ്ട്രീയ സ്ഥാപനം എന്ന് കണക്കാക്കി സർവകലാശാലയ്‌ക്ക് നികുതി ചുമത്തുമെന്നാണ് സമൂഹ മാധ്യമത്തിലൂടെ ട്രംപിന്റെ വെല്ലുവിളി. രാഷ്ട്രീയ–-പ്രത്യയശാസ്ത്രപരവും ഭീകരവാദ പ്രചോദിതവുമായ ‘അസുഖം’ തുടരുകയാണെങ്കിൽ നികുതി ഒഴിവാക്കുന്ന നിലവിലെ സ്ഥിതി തുടരില്ലെന്ന് ട്രംപ് പറഞ്ഞു.
സർവകലാശാലയിലെ ജൂത വിരോധം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പട്ടിരുന്നു. ഈ നിർദേശങ്ങൾ സർക്കാർ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാർവാർഡ് തള്ളിയത്. ഇതോടെ ഓരോവർഷവും അനുവദിക്കുന്ന 220 കോടി ഡോളറിന്റെ സഹായം തടഞ്ഞുവയ്‌ക്കാനും ആറ് കോടി ഡോളറിന്റെ സർക്കാർ കരാറുകൾ മരവിപ്പിക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനുപുറമെയാണ് നികുതി ചുമത്തുമെന്ന് വെല്ലുവിളി.









0 comments