ഫോണിൽ ഹിസ്ബുള്ള നേതാവിന്റെ ചിത്രമെന്ന് ആരോപണം: ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക

ബൈ ബൈ റാഷ എന്ന അടിക്കുറിപ്പോടെ വൈറ്റ് ഹൗസ് പങ്കുവച്ച ചിത്രം, ഡോ. റാഷ
ന്യൂയോർക്ക് : ഹിസ്ബുള്ളയെ അനുകൂലിച്ചെന്നാരോപിച്ച് ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തിയതായി അമേരിക്ക. റോഡ് ഐലൻഡിൽ നിന്നുള്ള ഡോക്ടറായ റാഷ അൽവെയ്ഹിനെയാണ് നാടുകടത്തിയത്. ബ്രൗൺ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സ്കൂളിലെ അസിസ്റ്റന്റ് പ്രഫസറാണ് റാഷ. ഹിസ്ബുള്ളയെ അനുകൂലിച്ചെന്നും ഹിസ്ബുള്ള നേതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തെന്നും ആരോപിച്ചാണ് ഡോക്ടറെ പുറത്താക്കിയത്.
ഹിസ്ബുള്ള നേതാവ് ഹാസൻ നസറള്ളയുടെ ചിത്രങ്ങളും വീഡിയോയും റാഷയുടെ ഫോണിൽ കണ്ടെന്നും യുഎസ് അധികൃതർ ആരോപിക്കുന്നു. റാഷ കഴിഞ്ഞ മാസം റാഷ ബെയ്റൂട്ടിലെത്തി ഹാസൻ നസറള്ളയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തെന്നും അതിനാൽ യുഎസിൽ നിന്ന് റാഷയെ പുറത്താക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഹോംലാൻഡ് സെക്യൂരിറ്റിയുടെ എക്സ് പോസ്റ്റ് വൈറ്റ് ഹൗസും റീപോസ്റ്റ് ചെയ്തിട്ടുണ്ട്. ബൈ ബൈ റാഷ എന്ന അടിക്കുറിപ്പോടെ കൈ വീശുന്ന ട്രംപിന്റെ ചിത്രമാണ് വൈറ്റ് ഹൗസ് പങ്കുവച്ചത്. ലെബനൻ സ്വദേശിയായ റാഷ H1B വിസ വഴിയാണ് അമേരിക്കയിലെത്തിയത്. റാഷയെ പുറത്താക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.









0 comments