പ്രിയ സഖാവ് വ്ളാദ്മിർ പുടിന് പുതുവത്സരാശംസകൾ നേർന്ന് കിം ജോങ് ഉൻ

kim and putin
പ്യേങ്യാങ് > റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിന് പുതുവർഷ സന്ദേശമയച്ച് നോർത്ത് കൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്രിയ സുഹൃത്തും സഖാവുമായ പുടിന് പുതുവത്സരാശംസകൾ എന്നാണ് ആശംസ തുടങ്ങുന്നത്. പുതുവത്സര സന്ദേശത്തിൽ പ്യോങ്‌യാങ്ങും മോസ്‌കോയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പറ്റിയും കിം ജോങ് ഉൻ പറയുന്നുണ്ട്. റഷ്യൻ ജനതയ്ക്ക് അഭിവൃദ്ധിയും ക്ഷേമവും സന്തോഷവും കിം ആശംസയിൽ പങ്കുവച്ചു.
റഷ്യയുടെ മുന്നോട്ടുള്ള യാത്രയിൽ നോർത്തു കൊറിയയുടെ പിന്തുണയുണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം 2025ൽ കൂടുതൽ ശക്തമാകുമെന്നും കിം സന്ദേശത്തിലൂടെ അറിയിച്ചു. കൊറിയൻ ന്യൂസ് ഏജൻസിയായ കെസിഎൻഎയാണ് കിം അയച്ച സന്ദേശം പുറത്തു വിട്ടത്.









0 comments