print edition ഡേവിഡ് സൊളോയ്‌ക്ക് ബുക്കർ

ലണ്ടൻ
ഹംഗേറിയൻ ബ്രിട്ടീഷ് എഴുത്തുകാരൻ ഡേവിഡ് സൊളോയ്‌ക്ക് 2025ലെ ബുക്കർ പുരസ്‌കാരം. ഫ്ലെഷ് എന്ന നോവലിനാണ് 50000 പൗണ്ട് (ഏകദേശം 58 ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്‌കാരം.
ഇന്ത്യൻ എഴുത്തുകാരി കിരൺ ദേശായിയുടെ ‘ദി ലോൺലിനെസ് ഓഫ് സോണിയ ആൻഡ് സണ്ണി' ഉൾപ്പെടെ ശക്തമായ ആറ് നോവലുകളെ പിന്തള്ളിയാണ് നേട്ടം. ഡേവിഡ് സൊളോയ് രചിച്ച ‘ഓൾ ദാറ്റ് മാൻ ഈസ്' 2016 -ൽ ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. 1993ലെ ബുക്കർ സമ്മാന ജേതാവ് റോഡി ഡോയൽ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. അസാധാരണമായ ജീവിതത്തെ സവിശേഷമായ ഭാഷയിൽ ആവിഷ്‌കരിക്കുന്ന നോവലാണ് ‘ഫ്ലെഷ്’ എന്ന് ജൂറി വിലയിരുത്തി.
കാനഡയില്‍ ജനിച്ച് ബ്രിട്ടനിൽ വളർന്ന ഡേവിഡ് സൊളോയ് ഇപ്പോള്‍ വിയന്നയിലാണ് താമസം. നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെ രചയിതാവാണ്.
ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്‌നഹോർക്കൈക്കാണ് ഇത്തവണ സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ചത്.









0 comments