എയർപോർട്ടിലെ സൈബർ ആക്രമണം; ഫ്‌ളൈറ്റുകൾ വൈകി, ജാഗ്രത നിർദേശവുമായി എയർ ഇന്ത്യ

ലണ്ടൻ: ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ എന്നിവയുൾപ്പെടെയുള്ള പ്രധാന യൂറോപ്യൻ വിമാനത്താവളങ്ങളിൽ സൈബർ ആക്രമണം. ചെക്ക് ഇൻ, ബോർഡിങ് സംവിധാനങ്ങളിൽ സാങ്കേതിക തടസം നേരിട്ടതിനെ തുടർന്ന് വിമാനങ്ങൾ വൈകി. സാങ്കേതികമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ബഗ്ഗ് ഉപയോഗിച്ചാണ് സൈബർ ആക്രമണം നടത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന് വിമാനങ്ങൾ വൈകാനും റദ്ദാക്കാനും സാധ്യതയുണ്ടെന്ന് വിമാനത്താവളങ്ങളിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നു.
ഈ അവസരത്തിൽ ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പറക്കുന്ന യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തുന്നതിനുമുമ്പ് വെബ് ചെക്ക്-ഇന്നുകൾ പൂർത്തിയാക്കണമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകി. യൂറോപ്പിലെ പ്രധാന വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബോർഡിംഗ് സംവിധാനങ്ങൾക്കായുള്ള സേവന ദാതാവിന് നേരെയാണ് ഗുരുതരമായ സൈബർ ആക്രമണമുണ്ടായത്.








0 comments