കുടിയൊഴിപ്പിക്കൽ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്; 'വൗ' എന്ന് മസ്ക്

വാഷിങ്ടൺ: ഇന്ത്യക്കാരടക്കമുള്ളവരെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി വിലങ്ങിട്ട് തിരിച്ചയയ്ക്കുന്ന ഡോണൾഡ് ട്രംപ് സര്‍ക്കാരിന്റെ ക്രൂരമായ നടപടിയുടെ ദൃശ്യങ്ങൾ പുറത്തു വിട്ട് വൈറ്റ് ഹൗസ്. വിമാനത്തിലേക്ക് കയറുന്നതിന് മുമ്പ് കുടിയേറ്റക്കാരെ ചങ്ങലയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ചൊവ്വാഴ്ചയാണ് പുറത്ത് വരുന്നത്. 'ഹഹ വൗ' എന്ന കമന്റോടെ എക്സ് സിഇഒ ഇലോൺ മസ്ക് വീഡിയോ റീപോസ്റ്റ് ചെയ്തു.
കുടിയേറ്റക്കാരെ ബന്ദികളെ പോലെ കർശനമായി പരിശോധിക്കുനതും ഒരു കൂട്ടം ചങ്ങലകളുമായി ഉദ്യോഗസ്ഥൻ വരുന്നതും കൈകളും കാലുകളും ബന്ധിച്ച കുടിയാറ്റാക്കാരുമാണ് ദൃശ്യത്തിൽ കാണാനാകുന്നത്. തികഞ്ഞ മനുഷ്യാവകാശ ലംഘനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കുടിയേറ്റക്കാരെ നടതള്ളുന്ന ട്രംപിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.
അതേ സമയം, ട്രംപ് ഭരണകൂടം മുന്നൂറിലധികം കുടിയേറ്റക്കാരെ മധ്യ അമേരിക്കൻ രാജ്യമായ പനാമയിലേക്ക് നാടുകടത്തി. ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നാടുകടത്തിയത്. ഇവരുടെ മൊബൈൽ ഫോണുകൾ, പാസ്പോർട്ട് എന്നിവ പിടിച്ചെടുത്ത് പനാമയിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. പനാമ കനാൽ വിഷയത്തിൽ സമ്മര്‍ദം ചെലുത്തിയാണ് ട്രംപ് കുടിയേറ്റക്കാരെ ഏറ്റെടുക്കാൻ പനാമയെ നിര്‍ബന്ധിതരാക്കിയത്.
അമേരിക്ക നാടുകടത്തുന്ന, ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കായി താൽക്കാലിക ഷെൽട്ടർ ഒരുക്കാൻ തയാറാണെന്ന് കോസ്റ്റ റീക്ക ഇന്നലെ ഔഗികമായി അറിയിച്ചിരുന്നു. ആദ്യഘട്ടമായി 200 പേരടങ്ങുന്ന വിമാനം ഇന്ന് രാജ്യത്തെ ജുവാൻ സാന്റാമരിയ രാജാന്തര വിമാനത്താവളത്തിലെത്തും. ഇന്തക്കാർ അടക്കമുള്ളവരെയാണ് ആദ്യം എത്തിക്കുന്നതെന്നും കോസ്റ്റ റീക്കൻ പ്രസിഡന്റ് ഓഫീസിൽ നിന്നും അറിയിച്ചു.









0 comments