35 വർഷമായിട്ടും യുഎസ് പൗരത്വം ലഭിച്ചില്ല; ദമ്പതികളെ നാടുകടത്തി

കാലിഫോർണിയ : 35 വർഷമായി യുഎസിൽ സ്ഥിരതാമസമാക്കിയിരുന്ന ദമ്പതികളെ ഇമിഗ്രേഷൻ അധികൃതർ കൊളംബിയയിലേക്കു നാടുകടത്തി. ഗ്ലാഡിസ് ഗോൺസേൽസ് (55), ഭർത്താവ് നെൽസൺ ഗോൺസേൽസ് (59) എന്നിവരെ ഫെബ്രുവരി 21ന് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിൽ എടുത്തിരുന്നു.
യുഎസ് പൗരത്വമുള്ള മൂന്നു പെൺമക്കൾക്ക് കലിഫോർണിയയിൽ കഴിയാം. മാതാപിതാക്കളെ മാത്രമാണു രേഖകളില്ലെന്ന പേരിൽ യുഎസ് ഇമിഗ്രേഷൻ കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ് അധികൃതർ അറസ്റ്റ് ചെയ്ത് മൂന്നരയാഴ്ച തടവിൽ പാർപ്പിച്ചശേഷം നാടുകടത്തിയത്.









0 comments